Japanese Startup Makes Internet Connected Smart Mask
കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്ന ഈ കാലയളവില്‍ മുഖം മൂടുന്നത് ഒരു മാനദണ്ഡമായി മാറിക്കൊണ്ടിരിക്കുന്നു. ശരിക്കും ഒരു ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു ഫേസ് മാസ്‌ക്കുകള്‍. ജാപ്പനീസ് സ്റ്റാര്‍ട്ടപ്പ് ഡോണട്ട് റോബോട്ടിക്‌സ് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച 'സ്മാര്‍ട്ട് മാസ്‌ക്' വികസിപ്പിച്ചെടുത്തിട്ടുണ്ട്. മുഖം മൂടുന്നതിലുപരി ഇതുപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറാനും ജാപ്പനീസ് ഭാഷയില്‍ നിന്ന് മറ്റ് എട്ട് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനും കഴിയും.